India seeing an early trend of decline in new COVID-19 cases; Reports | KeralaKaumudi

3 Просмотры
Издатель
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ന്യൂ കേംബ്രിഡ്ജ് സ്‌കൂള്‍ ട്രാക്കര്‍. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലേയും ഗവേഷകര്‍ ചേര്‍ന്നാണ് പുതിയ ട്രാക്കര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുകയും ഓക്സിജന്‍ ലഭിക്കാതെ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിന് പിറകേയാണ് വലിയ ആശ്വാസമേകുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തില്‍ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോള്‍ അത് വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യത്തില്‍ നേരിയ വ്യത്യാസമുണ്ട്.
Категория
Coub приколы
Комментариев нет.